Popular Posts

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

തിരക്ക്‌

തിരക്ക്‌


ജീവിതം തിരക്കേറുമ്പോൾ ബന്ധങ്ങൾ അടർന്നു തുടങ്ങുന്നു
സമയ ചക്രത്തിനു കാലുകൾ തികയാതാവുന്നു
സ്മൃതികൾ വിസ്മൃതിയിൽ ചേക്കേറുന്നു
ചിരിക്കാൻ മറക്കുന്നു
പ്രണയം ബാധ്യതയാവുന്നു
പ്രണയിനി അലോസരവും
കാലുകൾക്ക്‌ നിഴലൽ നഷ്ടപ്പെടുന്നു
സ്വയം നഷ്ടപ്പെടുന്നു

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഞാൻ

ഞാൻ


ഞാൻ നിങ്ങളെ വെറുക്കുന്നു !
ഞാൻ നിങ്ങളെ സ്നേഹിച്ചില്ലെ !
വിശ്വസിച്ചില്ലേ !!
എൻ്റെ സ്വപ്നങ്ങൾ നിങ്ങൾക്കായി മറന്നില്ലേ !
എന്നിട്ടും എന്നെ തനിച്ചാക്കി നിങ്ങൾ അകന്നുപോയി
ഞാൻ ഏകയായി !
എൻ്റെ സ്വപ്നങ്ങൾ എന്നെ വെറുത്തു
എൻ്റെ നിഴൽ പോലും എന്നെ വിട്ടകന്നു
പാദങ്ങളിൽ ഒട്ടുന്ന മണൽത്തരികൾ പോലും എന്നെ വെറുത്തു !
എൻ്റെ ലോകം  ചെറുതാകുന്നു !
ഞാനും...ചെറുതാകുന്നു !

2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

മഴ

മഴ




എനിക്കു നിന്നെ നഷ്ടമായി

ഞാൻ ഉറങ്ങി കഴിഞ്ഞാണു നീ വന്നത്‌

അറിഞ്ഞിരുന്നെങ്കിൽ ഉണർന്നിരൂന്നേനെ

നിന്റെ പാട്ടു കേട്ടുറങ്ങാൻ

ഞാൻ എത്ര കൊതിച്ചിരുന്നെന്നോ!

ഇലച്ചാർത്തിലൂടെ നീ പെയ്തിറങ്ങി

പുൽകൊടിയിൽ ഊർന്നി

റങ്ങി

പുതുമണ്ണിൽ അലിഞ്ഞു ചേരുന്ന

നിന്നെ...

നിന്റെ വശ്യ മനോഹാരിത

നിന്റെ മന്ദഹാസം...

കിളികൊഞ്ചലുകൾ...

എല്ലാം ഒരു നൊടിയിട ഞാൻ ഓർത്തുപോയി

പുതുമണ്ണിന്റെ ഗന്ധമാണെന്നെ ഉണർത്തിയത്‌

എന്തെ നീ എന്നെ വിളിച്ചില്ല

നിനക്കായി പുനർജനിച്ചവൻ ഞാൻ

എന്നെ തനിച്ചാക്കി നീ അകന്നു പോകയോ?

ഈ ജന്മവും കടന്നു പോകയായി

ശിശിരവും വസന്തവും ഗ്രീഷ്മവും കഴിഞ്ഞു

നീ വരുന്നതും കാതിരിക്കും ഞാൻ

നീ വരുവോളം...

ജന്മ ജന്മാന്ദരം നിനക്കായി...

2011, ഏപ്രിൽ 20, ബുധനാഴ്‌ച

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ



കാലം ഇനിയും മുന്നോട്ടു പോകൂം
നീയും പടുകിഴവൻ(വി)ആകൂം
കൂനൂം കൂടയുമായി നീ
നടന്നൂ നീങ്ങൂമ്പോൾ
നിന്റെ തലക്കൂമുകളിൽ
ചിലമ്പിച്ച കാലടികളും
മുഴങ്ങൂന്ന ശബ്ദവുമായി
നിന്റെ സ്വപ്നങ്ങൽ നിനക്ക്‌ കൂട്ടാവും...
നിനക്ക്‌ നഷ്ടപ്പെടുവാൻ യാതൊന്നൂമില്ല
നിന്റെ സ്വപ്നങ്ങൾ ഒഴികെ...
ഇന്നലകൾ പുനർ ജനിക്കൂന്നില്ല
നാളെകൾ മരിക്കൂന്നൂമില്ല...
ജനനവും മരണവൂം
ഇന്നിനൂ മാത്രം സ്വന്തം...
ഇന്നിന്റെ മാത്രം സ്വന്തം...

2010, നവംബർ 12, വെള്ളിയാഴ്‌ച

ഓർമ്മ

ഓർമ്മ


കാലം പൊഴിച്ചിട്ട തൂവലുകൾ പെറുക്കി നാം
നടന്നു നീങ്ങുമ്പോൾ

നീ തന്ന മന്ദസ്മിതം
ഹൃദയത്തിൽ  ഏറ്റുവാങ്ങാൻ ഞാൻ മറന്നുപോയി !

ഇന്ന് നീ എവിടെയെന്നെനിക്കറിയില്ല
എങ്കിലും...

എൻ്റെ ഓർമ്മകളിൽ നീ  ഇന്നും
നിൻ്റെ  കൗമാരത്തിൽ ജീവിക്കുന്നു.